സരോവരത്തിന്റ്റെ മുഖച്ഛായ മാറ്റി സെൻറ് പീറ്റേഴ്‌സ് കോളേജിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ

പൂതൃക്ക ഗ്രാമപഞ്ചായത്തിലെ 4-)o വാർഡിൽ ഉൾപെടുന്ന സരോവരം ബസ് സ്റ്റോപ്പിൽ നാളുകളായി അടിഞ്ഞു കൂടികിടന്നിരുന്ന മാലിന്യങ്ങൾ കോലഞ്ചേരി സെൻറ് പീറ്റേഴ്‌സ് കോളേജിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ വൃത്തിയാക്കി. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ അനില വർഗീസ്, സുബിൻ ബാലചന്ദ്രൻ, വോളന്റിയർ സെക്രട്ടറിമാരായ അരവിന്ദ് ആർ ഗോപാൽ, ഫേബാമോൾ രജി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം വരുന്ന വോളന്റിയരാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

 

സരോവരത്തിലെ മാലിന്യ കൂമ്പാരങ്ങൾ ഇനി ഇല്ല

ശുചിത്വ മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നാഷണൽ സർവീസ് സ്കീമും ചേർന്നൊരുക്കുന്ന സ്നേഹരമാം പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വാർഡ് മെമ്പർ ജിംസി മേരി വർഗീസ്, പഞ്ചായത്തു പ്രസിഡന്റ് എം പി വർഗീസ്, ഹെൽത്ത് ഇൻസ്‌പെക്ടർ സൂര്യ രാജു, കോളേജ് പ്രിൻസിപ്പാൾ ഡോ. ബിനുജ ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ചു വോളന്റിയർമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കി നൽകി.

 

By Published On: January 22, 2024Categories: NSS ActivitiesComments Off on സരോവരത്തിന്റ്റെ മുഖച്ഛായ മാറ്റി സെൻറ് പീറ്റേഴ്‌സ് കോളേജിലെ നാഷണൽ സർവീസ് സ്കീം വോളന്റിയർമാർ

Share This Story, Choose Your Platform!