FOOD KIT DISTRIBUTION

അന്താരാഷ്ട്ര ദാരിദ്ര്യനിർമാർജ്ജന ദിനത്തോട് അനുബന്ധിച്ച് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അതിദാരിദ്ര കുടുംബങ്ങൾക്ക് വേണ്ടി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോളേജിലെ എൻ എസ് എസ് വോളണ്ടിയർമാർ നടത്തിയ “ONE RUPPE, ONE LIFE” പദ്ധതിയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഭക്ഷ്യ കിറ്റിൻ്റെ വിതരണ ഉത്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാജു വർഗ്ഗീസ് പുതൃക്ക പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിനി ജോയ്ക്ക് നൽകി കൊണ്ട് നിർവഹിച്ചു. തദവസരത്തിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ അനില വർഗ്ഗീസ്, സുബിൻ ബാലചന്ദ്രൻ, അസ്സോസിയേറ്റ് എൻ സി സി ഓഫീസർ ജിൻ അലക്സാണ്ടർ, ഓഫീസ് സുപ്രണ്ട് ജസി കെ വി വോളണ്ടിയർ സെക്രട്ടറിമാരായ അരവിന്ദ് ആർ ഗോപാൽ ഫേബാമോൾ റെജി, മറ്റു എൻ എസ് എസ് വോളണ്ടിയർസും എന്നിവർ സംബന്ധിച്ചു.